അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു
പൈവളിഗെ ബായാറിലെ നാരായണ പാട്ടാളി-രത്‌നാവതി ദമ്പതികളുടെ മകന്‍ വിനോദ് രാജ് ആണ് മരിച്ചത്

പൈവളിഗെ : അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. പൈവളിഗെ ബായാറിലെ നാരായണ പാട്ടാളി-രത്‌നാവതി ദമ്പതികളുടെ മകന്‍ വിനോദ് രാജ് (35) ആണ് മരിച്ചത്. വര്‍ഷങ്ങളോളമായി അസുഖത്തെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞദിവസം മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഘപരിവാറിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു വിനോദ്. ബിജെപി പൈവളിഗെ പഞ്ചായത്ത് കമ്മിറ്റി, ബിജെപി ജില്ലാ സെക്രട്ടറി മണികണ്ഠ റായ് തുടങ്ങി നിരവധി പേര്‍ വിനോദ് രാജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.
Next Story