ഉപ്പളയില്‍ രാത്രി ക്വാര്‍ട്ടേഴ്സിലേക്ക് നടന്ന് പോകുകയായിരുന്ന ബംഗാളി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം
യുവതിയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി

ഉപ്പള: ഉപ്പളയില്‍ രാത്രിയില്‍ ക്വാര്‍ട്ടേഴ്സിലേക്ക് നടന്നു പോകുകയായിരുന്ന ബംഗാളി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച രാത്രി ഏട്ടര മണിയോടെ ബ്യൂട്ടി പാര്‍ലറില്‍ മുടി വെട്ടിയതിന് ശേഷം ക്വാര്‍ട്ടേഴ് സിലേക്ക് നടന്നു പോകുകയായിരുന്ന യുവതിയെയാണ് ഉപ്പള ടൗണില്‍ വെച്ച് ഒരാള്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചത്.
യുവതി ബഹളം വെച്ച് കുതറി ഓടിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പ്രതിയെ കണ്ടത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. പരിസരത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
Next Story