സ്‌കൂളിലേക്ക് പുറപ്പെട്ട 12കാരനെ കാണാനില്ലെന്ന് പരാതി

ഉപ്പള ജി.എച്ച്.എസ്. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി പാറക്കട്ടയിലെ അമ്മന്‍ഗാനെയാണ് കാണാതായത്‌

ഉപ്പള: സ്‌കൂളിലേക്ക് പുറപ്പെട്ട 12 വയസുകാരനായ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ഉപ്പള ജി.എച്ച്.എസ്. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പാറക്കട്ടയില്‍ താമസക്കാരനുമായ അമ്മന്‍ഗാനെ(12) യാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. നേരം വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ സ്‌കൂളിലെത്തിയില്ലെന്നുള്ള വിവരമാണ് ലഭിച്ചത്.

പിന്നീട് പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബന്ധുക്കള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it