കാസര്‍കോട്: 2330 പാക്കറ്റ് പാന്‍ ഉല്പന്നങ്ങളുമായി യു.പി സ്വദേശിയെ കാസര്‍കോട് എസ്.ഐ എം.വി വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. യു.പി മൗജിലയിലെ ജയഗോവിന്ദ് (50) ആണ് അറസ്റ്റിലായത്. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മുറുക്കാന്‍ കട നടത്തുന്ന ജയഗോവിന്ദും കുടുംബവും താമസിക്കുന്ന കോട്ടക്കണ്ണിയിലെ വീട്ടില്‍ നിന്നാണ് പാന്‍ ഉല്പന്നങ്ങള് പിടിച്ചെടുത്തത്.
കര്‍ണാടകയില്‍ നിന്നും വ്യാപകമായി കാസര്‍കോട് ജില്ലയിലേക്ക് പാന്‍ ഉല്പന്നങ്ങള് കടത്തുന്ന സാഹചര്യത്തില്‍ പൊലീസ്, എക്സൈസ്, ആര്.പി.എഫ് പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ്.