മഞ്ചേശ്വരത്തും ഉപ്പളയിലും മണല്‍ മാഫിയയുടെ വിളയാട്ടം; സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ കത്തിച്ചു
ഉപ്പള: മഞ്ചേശ്വരത്തും ഉപ്പളയിലും മണല്‍ മാഫിയയുടെ വിളയാട്ടം. നാട്ടുകാര്‍ ഓട്ടോയില്‍ പൊലീസിനെ കൊണ്ടു പോയി ടിപ്പര്‍ ലോറി പിടിപ്പിച്ച വിരോധത്തില്‍ സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഇന്ന് പുലര്‍ച്ചെ മുസോടിയിലാണ് സംഭവം.മുസോടിയില്‍ മണല്‍ എടുക്കുന്നതിനെ ചൊല്ലി നാട്ടുകാരും മണല്‍ കടത്ത് സംഘവും വര്‍ഷങ്ങളായി പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ മണല്‍ കടത്ത് വിവരം ലഭിച്ച് നാട്ടുകാരില്‍ ചിലര്‍ മുസോടിയിലെ സി.പി.എം പ്രവര്‍ത്തകന്‍ ഇസ്മായിലിന്റെ ഓട്ടോയില്‍ പൊലീസിനെ കൊണ്ടു വന്ന് മണല്‍ കടത്തുകയായിരുന്ന രണ്ട് ടിപ്പര്‍ […]

ഉപ്പള: മഞ്ചേശ്വരത്തും ഉപ്പളയിലും മണല്‍ മാഫിയയുടെ വിളയാട്ടം. നാട്ടുകാര്‍ ഓട്ടോയില്‍ പൊലീസിനെ കൊണ്ടു പോയി ടിപ്പര്‍ ലോറി പിടിപ്പിച്ച വിരോധത്തില്‍ സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഇന്ന് പുലര്‍ച്ചെ മുസോടിയിലാണ് സംഭവം.
മുസോടിയില്‍ മണല്‍ എടുക്കുന്നതിനെ ചൊല്ലി നാട്ടുകാരും മണല്‍ കടത്ത് സംഘവും വര്‍ഷങ്ങളായി പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ മണല്‍ കടത്ത് വിവരം ലഭിച്ച് നാട്ടുകാരില്‍ ചിലര്‍ മുസോടിയിലെ സി.പി.എം പ്രവര്‍ത്തകന്‍ ഇസ്മായിലിന്റെ ഓട്ടോയില്‍ പൊലീസിനെ കൊണ്ടു വന്ന് മണല്‍ കടത്തുകയായിരുന്ന രണ്ട് ടിപ്പര്‍ ലോറികള്‍ പിടിപ്പിച്ചിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇസ്മായിലിന്റെ ഓട്ടോ പെട്രോളൊഴിച്ച് കത്തിച്ചത്. ഇസ്മായിലിന് മണല്‍ കടത്ത് സംഘത്തിന്റെ ഭീഷണിയുള്ളതായി പറയുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളില്‍ മണല്‍ മാഫിയകളുടെ വിളയാട്ടം തുടര്‍ക്കഥയായി മാറിയിരിക്കുയാണ്. എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്.
പരിശോധനക്കെത്തുന്ന പൊലീസിനെ ചില ഭരണപക്ഷത്തുള്ള നേതാക്കളെ സ്വാധീനിച്ച് മണല്‍ കടത്ത് സംഘം പരിശോധന തടയുന്നതായും പരാതിയുണ്ട്. പൊലീസ് നടപടിയെടുക്കുമ്പോഴും മണല്‍ കടത്ത് സംഘത്തിന്റെ വിളയാട്ടം പൊലീസിനും നാട്ടുകാര്‍ക്കും തലവേദനയായി മാറുന്നു.