നാലുവര്‍ഷം മുമ്പ് ഫ്‌ളാറ്റില്‍ ഗുണ്ടാതലവനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഉള്ളാള്‍ സ്വദേശി അറസ്റ്റില്‍

മംഗളൂരു: നാല് വര്‍ഷം മുമ്പ് ഗുണ്ടാതലവന്‍ ഇല്യാസിനെ ഫ്‌ളാറ്റില്‍ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഉള്ളാള്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ കടപ്പുര സ്വദേശി സമീറിനെ(28)യാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ഗുണ്ടാതലവനുമായ ഇല്യാസ് 2018 ജനുവരി 13ന് ജെപ്പു കുഡ്പ്പാടിയിലെ ഫ്‌ളാറ്റില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ മറ്റു പ്രതികളായ ദാവൂദ്, റിയാസ്, നസീര്‍ എന്നിവരെ കൊലപാതകം നടന്ന ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രതികളിലൊരാളായ സമീര്‍ […]

മംഗളൂരു: നാല് വര്‍ഷം മുമ്പ് ഗുണ്ടാതലവന്‍ ഇല്യാസിനെ ഫ്‌ളാറ്റില്‍ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഉള്ളാള്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ കടപ്പുര സ്വദേശി സമീറിനെ(28)യാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ഗുണ്ടാതലവനുമായ ഇല്യാസ് 2018 ജനുവരി 13ന് ജെപ്പു കുഡ്പ്പാടിയിലെ ഫ്‌ളാറ്റില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ മറ്റു പ്രതികളായ ദാവൂദ്, റിയാസ്, നസീര്‍ എന്നിവരെ കൊലപാതകം നടന്ന ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രതികളിലൊരാളായ സമീര്‍ ഒളിവിലായിരുന്നു. രണ്ടുമാസം മുമ്പ് സമീറിനെ ഉള്ളാള്‍ ഉറൂസിനിടെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബുധനാഴ്ച സമീര്‍ പമ്പ്‌വെല്‍ വഴി ബംഗളൂരുവിലേക്ക് പോകുകയാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉള്ളാള്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സന്ദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി സമീറിനെ പിടികൂടുകയായിരുന്നു.

Related Articles
Next Story
Share it