കണ്ണൂര്‍ സര്‍വ്വകലാശാല ചോദ്യപേപ്പര്‍ ചോര്‍ച്ച: കോളേജ് പ്രിന്‍സിപ്പലിനെതിരെ കേസ്
പാലക്കുന്ന് ഗ്രീന്‍ വുഡ് ആര്‍ട് സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പി അജേഷിനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.

ഉദുമ: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന പരാതിയില്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെ പൊലീസ് കേസെടുത്തു. പാലക്കുന്ന് ഗ്രീന്‍ വുഡ് ആര്‍ട് സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പി അജേഷിനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
ഇ മെയില്‍ വഴി അയച്ച ചോദ്യപേപ്പര്‍ പരീക്ഷയ്ക്ക് മുമ്പ് പരസ്യപ്പെടുത്തിയെന്നും സര്‍വ്വകലാശാലയെ വഞ്ചിച്ചുവെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല ബി.സി.എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് വാട് സ് ആപ് വഴി ചോര്‍ന്നത്. ഏപ്രില്‍ രണ്ടിന് സര്‍വ്വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്.
Next Story