ബോട്ടിലെത്തിയ സംഘം മഞ്ചേശ്വരം കടലില്‍ വെച്ച് രണ്ട് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി; പിന്നീട് മംഗളൂരു ഹാര്‍ബറില്‍ ഇറക്കിവിട്ടു
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കടലില്‍ ബോട്ടിലെത്തിയ സംഘം രണ്ട് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി. പിന്നീട് മംഗളൂരു ഹാര്‍ബാറില്‍ ഇറക്കി വിട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഷിറിയ തീരദേശ എസ്.ഐ. കെ.വി. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ചേശ്വരം കടലില്‍ വെച്ച് 12 പേര്‍ സഞ്ചരിച്ച കര്‍ണ്ണാടക ബോട്ട് തടഞ്ഞുനിര്‍ത്തി രേഖകള്‍ പരിശോധിച്ചു. രേഖകളില്‍ ചില സംശയങ്ങള്‍ തോന്നിയതിനാല്‍ ബോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഈ ബോട്ടില്‍ ഷിറിയ തീരദേശ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രഘു, സുധീഷ് എന്നിവരെ കയറ്റി […]

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കടലില്‍ ബോട്ടിലെത്തിയ സംഘം രണ്ട് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി. പിന്നീട് മംഗളൂരു ഹാര്‍ബാറില്‍ ഇറക്കി വിട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഷിറിയ തീരദേശ എസ്.ഐ. കെ.വി. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ചേശ്വരം കടലില്‍ വെച്ച് 12 പേര്‍ സഞ്ചരിച്ച കര്‍ണ്ണാടക ബോട്ട് തടഞ്ഞുനിര്‍ത്തി രേഖകള്‍ പരിശോധിച്ചു. രേഖകളില്‍ ചില സംശയങ്ങള്‍ തോന്നിയതിനാല്‍ ബോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഈ ബോട്ടില്‍ ഷിറിയ തീരദേശ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രഘു, സുധീഷ് എന്നിവരെ കയറ്റി മഞ്ചേശ്വരം ഹാര്‍ബാറില്‍ അടുപ്പിക്കാന്‍ ബോട്ട് ഡ്രൈവര്‍ക്ക് നിര്‍ദേശം നില്‍കിയതിന് ശേഷം എസ്.ഐയും സംഘവും തങ്ങള്‍ വന്ന ബോട്ടില്‍ മടങ്ങുകയായിരുന്നു. മഞ്ചേശ്വരം ഹാര്‍ബറില്‍ ബോട്ട് എത്താതിരുന്നതിനെ തുടര്‍ന്ന് എസ്.ഐ പൊലീസുകാരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ബോട്ട് അമിത വേഗതയില്‍ മറ്റൊരു ഭാഗത്തേക്ക് ഓടിച്ചു പോകുന്നതായുള്ള വിവരമാണ് ലഭിച്ചത്. ഉടനെ കാസര്‍കോട്ടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മംഗളൂരുവിലെ പൊലീസ് ഉദ്യോഗസ്ഥമാരായി ബന്ധപ്പെടുകയും ചെയ്തു. ഒരു മണിക്കൂറിന് ശേഷം ബോട്ട് മംഗളൂരുവിലെ ഹാര്‍ബാറില്‍ എത്തിയതായും പൊലീസുകര്‍ സുരക്ഷിതരാണെന്നും അറിഞ്ഞതോടെയാണ് ഇവിടത്തെ തീരദേശ പൊലീസിന് ശ്വാസം നേരെ വീണത്.