കോഴിക്കോട്: ടി.വി രാജേഷ് എം.എല്‍.എയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ നേതാവ് പി.എ മുഹമ്മദ് റിയാസും റിമാന്‍ഡിലായി. 2016ല്‍ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഡി.വൈ.എഫ്.ഐ നേതാവായ കെ.കെ ദിനേശനും റിമാന്‍ഡിലായിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇവര്‍ ചൊവ്വാഴ്ച കോഴിക്കോട് സി.ജെ.എം കോടതിയില്‍ ഹാജരായത്.
വിമാന യാത്രാക്കൂലി വര്‍ധനയിലും കരിപ്പൂരിലെ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചത്.