'മാഗി ചായക്ക് നീതി വേണം'; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പല പ്രധാനപ്പെട്ട വിവരങ്ങളും നാം അറിയുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. പലരും തങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കുകയും അത് വൈറലാകുകയും ചെയ്യുന്നു. അതിന് ഭാഷയോ ദേശമോ ഒന്നും തന്നെയില്ല. ഇഷ്ടപ്പെട്ടാല്‍ അവര്‍ അത് വീണ്ടും ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നു. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഇഷ്ടപ്പെട്ട ഒരു വിഭവമാണ് മാഗി. എളുപ്പത്തില്‍ തയ്യാറാക്കാം എന്നത് കൊണ്ടുതന്നെ മാഗി പല വീടുകളിലും നിറസാന്നിധ്യമായിരിക്കും. ഗോല്‍ഗപ്പ മാഗി, മാംഗോ മാഗി, ബട്ടര്‍ മില്‍ക്ക് മാഗി, ചോക്കലേറ്റ് മാഗി തുടങ്ങി മാഗി കൊണ്ട് ഉണ്ടാക്കുന്ന പല വിഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ നേരത്തെ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇപ്പോള്‍ മാഗി ചായയും അവതരിപ്പിക്കപ്പെട്ടിരിക്കയാണ്. ഈ വീഡിയോ കണ്ട് മാഗിയേയും ചായയും അവഗണിച്ചുവെന്നാണ് മിക്കവരുടേയും കമന്റ്. bhukkad_bagh എന്ന അക്കൗണ്ടില്‍ നിന്നും ഷെയര്‍ ചെയ്ത വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
വീഡിയോയില്‍ കളിമണ്ണ് കൊണ്ടുണ്ടാക്കിയ കപ്പില്‍ ചായ കാണാം. ആ ചായയിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാഗി കടക്കാരന്‍ ഇടുന്നതും കാണാം. മാഗി ചായയില്‍ മുക്കിയെടുക്കുന്നതും കാണാം. എന്നാല്‍ യുവാവ് ആ മാഗി ചായ വാങ്ങി കുടിച്ച് നോക്കുക പോലും ചെയ്യാതെ വെയ്സ്റ്റ് ബാസ്‌കറ്റിലേക്ക് ഇടുന്നു.
മാഗി ചായയ്ക്ക് നീതി തേടിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. അതില്‍ ഏറെയും ഇതിനെ വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളാണ്. ചായയോടും മാഗിയോടും ഒരിക്കലും ഇത് ചെയ്യരുതായിരുന്നു എന്നാണ് വീഡിയോ കാണുന്നവരെല്ലാം പറയുന്നത്.