ബുര്‍ജ് ഖലീഫയില്‍ നിന്ന് താഴേക്ക് ചാടി അഭ്യാസ പ്രകടനം; അവിശ്വസനീയമായ വീഡിയോ പങ്കുവച്ച് ദുബൈ കിരീടാവകാശി

ദുബൈ: ബുര്‍ജ് ഖലീഫയില്‍ നിന്ന് താഴേക്ക് ചാടി അഭ്യാസ പ്രകടനം നടത്തുന്ന അവിശ്വസനീയമായ വീഡിയോ പങ്കുവച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ശൈഖ് ഹംദാന്‍ വീഡിയോ പങ്കുവെച്ചത്.

31 അത്‌ലറ്റുകളാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നിന്ന് താഴേക്ക് ചാടി അഭ്യാസ പ്രകടനം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ബുര്‍ജ് ഖലീഫയുടെ 130-ാം നിലയില്‍ പ്രത്യേകം സജ്ജീകരിച്ച 12 മീറ്റര്‍ പ്ലാറ്റ് ഫോമില്‍ നിന്നും അത് ലറ്റുകള്‍ താഴേക്ക് ചാടുന്ന വീഡിയോ ആണ് പങ്കുവച്ചത്. ഒരു മണിക്കൂറിനുള്ളില്‍ 10 ലക്ഷം പേരാണ് ശൈഖ് ഹംദാന്റെ അക്കൗണ്ടില്‍ ഈ വീഡിയോ കണ്ടത്.

'എക്‌സിറ്റ് 139, 437 ജമ്പുകള്‍, 31 അത്ലറ്റുകള്‍, 15 ദേശീയതകള്‍ #XDubai.' എന്നാണ് ദുബായ് കിരീടാവകാശി വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്.

അത് ലറ്റുകള്‍ ഊഴമനുസരിച്ച് ബുര്‍ജ് ഖലീഫയില്‍ നിന്ന് ചാടി സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് ദുബായ്ക്ക് മുകളിലുള്ള ആകാശത്ത് സ്റ്റണ്ട് പ്രകടനം നടത്തുന്നതും വീഡിയോകളില്‍ കാണാം.

ദുബൈ ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പ്, സ്‌കൈഡൈവ് ദുബൈ, ഇമാര്‍ എന്നിവയുമായി സഹകരിച്ച് 'എക്‌സ് ദുബൈയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എക്‌സിറ്റ് 139 എന്ന് പേരിട്ട ഈ പരിപാടിയില്‍ ലോകത്തിലെ ഏറ്റവും മികച്ച ബേസ് ജംപര്‍മാരാണ് പങ്കെടുത്തത്.

Related Articles
Next Story
Share it