കേന്ദ്ര ബജറ്റിനൊപ്പം ചരിത്രം കുറിച്ച് നിര്‍മലാ സീതാരാമന്‍

കേന്ദ്രബജറ്റ് ഇന്ന് അവതരിപ്പിക്കുന്നതോടെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് കുറിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറുകയാണ്. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണ് നിര്‍മല ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. തുടര്‍ച്ചയായി എട്ട് ബജറ്റുകള്‍ അവതരിപ്പിക്കുന്ന കേന്ദ്രമന്ത്രിയെന്ന വിശേഷണം ഇനി നിര്‍മലയ്ക്ക് സ്വന്തം.
10 ബജറ്റ് അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതചരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് വ്യത്യസ്ത കാലഘട്ടങ്ങളിലാണ്.. 1959-1964 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന കാലത്ത് മൊറാറാജി ദേശായി തുടര്‍ച്ചയായി ആറു ബജറ്റുകളും 1967-1969 കാലയളവില്‍ നാല് ബജറ്റുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
മുന്‍ ധനമന്ത്രിമാരായ പി. ചിദംബരം വ്യത്യസ്ത പ്രധാനമന്ത്രിമാരുടെ കീഴില്‍ ഒമ്പത് ബജറ്റുകള്‍ അവതരിപ്പിച്ചിച്ചുണ്ട്. പ്രണബ് മുഖര്‍ജിയും എട്ട് ബജറ്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. എട്ട് ബജറ്റുകള്‍ അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് നിര്‍മലാ സീതാരാമന് തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലാണ് തുടര്‍ച്ചയായ എട്ടുബജറ്റുകളും എന്നത് ശ്രദ്ധേയമാണ്.