ഡിജിറ്റല്‍ അറസ്റ്റിലെന്ന് വീഡിയോ സന്ദേശം; തട്ടിപ്പുകാരനെ വട്ടം കറക്കി യുവാവ്
മുബൈ: ഇന്ത്യയില്‍ ഡിജിറ്റല്‍ അറസ്റ്റ് വാര്‍ത്തകള്‍ പലയിടങ്ങളില്‍ നിന്നും പ്രത്യക്ഷപ്പെടുമ്പോള്‍ വേറിട്ടൊരു സംഭവമുണ്ടായി മുംബൈയില്‍. പൊലീസ് ഓഫീസറായി വേഷമിട്ട് വീഡിയോ സന്ദേശത്തില്‍ പ്രത്യക്ഷപ്പെട്ട തട്ടിപ്പുകാരന് മുന്നില്‍ വളര്‍ത്തുനായയെ കാണിച്ചുകൊണ്ടാണ് യുവാവ് പറ്റിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഇതിനോടകം ദൃശ്യം വൈറലായി.മുംബൈ അന്ധേരി പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഓഫീസര്‍ ആണെന്ന് പറഞ്ഞായിരുന്നു യുവാവിനെ വിളിച്ചത്. യുവാവിനോട് മുഖം കാണിക്കാന്‍ പൊലീസ് വേഷമണിഞ്ഞ ആള്‍ ആവശ്യപ്പെട്ടു. യുവാവ് അയാളുടെ വളര്‍ത്തുനായയെ കാണിച്ച് ഞാന്‍ ക്യാമറയില്‍ ഉണ്ടെന്നും തത്കാലം ഇതിനെ എടുത്തോളൂ എന്നും യുവാവ് പറയുന്നത് കാണാം. അമളി തിരിച്ചറിഞ്ഞ തട്ടിപ്പുകാരന്‍ ക്യാമറ ഓഫ് ചെയ്ത് കോള്‍ വിച്ഛേദിക്കുകയായിരുന്നു.നടന്നതെല്ലാം യുവാവ് മറ്റൊരു ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടായിരുന്നു. ഇതാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.