കിടപ്പുമുറിയിലെ എസിക്കുള്ളില്‍ നിന്നും പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി; വിഡിയോ വൈറല്‍

കിടപ്പുമുറിയിലെ എസിക്കുള്ളില്‍ നിന്നും പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വിശാഖപട്ടണത്തെ പെന്‍ഡുര്‍ത്തി ജില്ലയിലെ സത്യനാരായണയുടെ വീട്ടിലെ എസിയിലാണ് പാമ്പിനേയും കുഞ്ഞുങ്ങളേയും കണ്ടെത്തിയത്.
എസി വൃത്തി ആക്കുന്നതിനിടെയാണ് വീട്ടുടമ ഇക്കാര്യം കാണുന്നത്. കുറച്ചുകാലമായി കുടുംബം എസി ഉപയോഗിക്കാറില്ലായിരുന്നു. ഈ സമയത്താണ് പാമ്പ് അതിനകത്ത് കയറിപ്പറ്റുന്നതും മുട്ട ഇടുന്നതും വിരിഞ്ഞ് കുഞ്ഞുണ്ടാകുന്നതും.
ഒരു പാമ്പ് മാത്രമാണെന്നാണ് കരുതിയത്. തൊട്ടു പിന്നാലെയാണ് അതിനകത്ത് ഒരു പാമ്പിന്‍ കുട്ടം തന്നെ ഉണ്ടെന്ന കാര്യം വീട്ടുടമ തിരിച്ചറിയുന്നത്. ഇതോടെ സത്യനാരായണ സമീപത്തെ ഒരു പ്രൊഫഷണല്‍ പാമ്പ് പിടുത്തക്കാരന്റെ സഹായം തേടുകയും അദ്ദേഹം എത്തി പാമ്പിനെയും കുഞ്ഞുങ്ങളെയും സുരക്ഷിതമായി എസിയില്‍ നിന്നും പുറത്തെടുക്കുകയുമായിരുന്നു.
സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും വിഡിയോയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. വിരിഞ്ഞ കുഞ്ഞുങ്ങളെ രക്ഷാപ്രവര്‍ത്തകന്‍ ജാഗ്രതയോടെ കവറിനുള്ളിലാക്കി നീക്കം ചെയ്യുന്നത് അമ്പരപ്പിക്കുന്ന കാവ്ചയായിരുന്നു. അസാധാരണ സംഭവം എന്നാണ് വിഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്. പലരിലും സംഭവം വലിയ ഞെട്ടലുണ്ടാക്കി.
വീട്ടിലെ എസിക്ക് അകത്ത് മാത്രമല്ല, മറ്റ് പല സ്ഥലങ്ങളിലും ഇത്തരത്തില്‍ ഇഴ ജന്തുക്കള്‍ കയറിപ്പറ്റാന്‍ സാധ്യതയുള്ളതിനാല്‍ ഇടയ്ക്കിടെ വീടിന്റെ മുക്കും മൂലയുമെല്ലാം വൃത്തിയാക്കേണ്ടതാണ്. എസിയില്‍ പാമ്പുള്ള കാര്യം അറിഞ്ഞില്ലായിരുന്നുവെങ്കില്‍ വലിയ അപകടം തന്നെ സംഭവിക്കുമായിരുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.