''ഉപ്പുമാവ് വേണ്ട; ബിര്‍ണാണിയും പൊരിച്ച കോഴിയും വേണം''

അംഗന്‍വാടിയില്‍ പോയി വീട്ടിലേക്കെത്തിയ കുരുന്നിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അംഗന്‍വാടിയില്‍ നിന്ന് കിട്ടിയ ഉപ്പുമാവ് നല്‍കുന്നതിനിടെ കുഞ്ഞിന്റെ അമ്മ തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത്. ഉപ്പുമാവ് കഴിക്കുന്നതിനിടെ അംഗന്‍വാടിയില്‍ നിന്ന് ഉപ്പുമാവ് മാറ്റി ബിരിയാണി ആക്കണമെന്നാണ് ആവശ്യം. വേറെ എന്താ വേണ്ടതെന്ന് ചോദിക്കുമ്പോള്‍ പൊരിച്ച കോഴി വേണമെന്നുമാണ് കുഞ്ഞ് പറയുന്നത്. കുഞ്ഞിന്റെ സ്വതസിദ്ധമായ വാക്കുകള്‍ ആണ് പലരെയും ആകര്‍ഷിച്ചത്. അംഗന്‍വാടിയില്‍ ബിര്‍ണാണി വേണം എന്നാണ് കുഞ്ഞ് പറയുന്നത്. നമുക്ക് പരാതി അറിയിക്കാം കേട്ടോ എന്നാണ് അമ്മ മറുപടി നല്‍കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് കണ്ടത്. പലരും പല അഭിപ്രായങ്ങളും പങ്കുവെച്ചു.
''ജയിലിലെ മെനു മൊത്തം മാറ്റിയിട്ട് ഇതുപോലെയുള്ള കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുക്കണം ജയിലില്‍ വെറും ഗോതമ്പുണ്ട മാത്രമാക്കണം'' എന്നാണ് ഒരാള്‍ കമന്റ് ഇട്ടിരിക്കുന്നത്. കുട്ടിയെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ബോക്‌സില്‍ എത്തിയിരിക്കുന്നത്.