ചാമ്പ്യന്‍സ് ട്രോഫി: കോലി ജയത്തിനായി പൊരുതുന്നതിനിടെ ഉറങ്ങുന്ന അനുഷ്‌ക ശര്‍മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെ ഗാലറിയില്‍ ഇരുന്ന് ഉറങ്ങുന്ന അനുഷ്‌ക ശര്‍മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഇന്ത്യ - ഓസ്‌ട്രേലിയ സെമി ഫൈനല്‍ മത്സരത്തിനിടെയാണ് വി.ഐ.പി. ഇരിപ്പിടത്തിലിരുന്ന നടി അനുഷ്‌ക ശര്‍മയുടെ ഉറക്കം ക്യാമറകള്‍ ഒപ്പിയെടുത്തത്. അനുഷ്‌ക ചെറുതായിട്ട് ഉറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഭര്‍ത്താവ് വിരാട് കോലി ശ്രേയസ് അയ്യര്‍ക്കൊപ്പം ക്രീസില്‍ തുടരുന്നതിനിടെ അനുഷ്‌ക കവിളില്‍ വിരലുവെച്ച് കണ്ണുപൂട്ടിയിരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വെള്ള ടീഷര്‍ട്ടാണ് വേഷം.

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ അമ്മമാര്‍ സാധാരണ ഗതിയില്‍ ഇങ്ങനെയാണ് ഉറങ്ങാറെന്നും കുട്ടികളെ പരിചരിച്ച് ക്ഷീണിച്ചുപോയിട്ടുണ്ടാവുമെന്നുമൊക്കെയുള്ള കമന്റുകളാണ് അധികവും. ഇന്ത്യന്‍ അമ്മയുടെ തനിപ്പകര്‍പ്പെന്നും പ്രാര്‍ഥിക്കുകയാണെന്നുമെല്ലാമുള്ള കമന്റുകളുണ്ട്.

അമ്മമാര്‍ സാധാരണഗതിയില്‍ ഇങ്ങനെയാണ് ഉറങ്ങാറ്. പ്രത്യേകിച്ച് ഇന്ത്യന്‍ അമ്മ വൈബ്. കുഞ്ഞുകളെ പരിചരിച്ച് ക്ഷീണിച്ചുകാണണം അവള്‍. കുഞ്ഞുങ്ങളെ പരിചരിക്കുക എന്നത് എളുപ്പമുള്ള പണിയല്ല എന്നുളള കമന്റുമുണ്ട്. വെരി ഇന്ത്യന്‍ മദര്‍ കോഡഡ് എന്നും പ്രാര്‍ഥനയിലാണ് എന്നുമുള്ള കമന്റുകളുണ്ട്.

മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച ഇന്ത്യ, ഫൈനലില്‍ പ്രവേശിച്ചു. 2017-ലാണ് അനുഷ്‌കയും വിരാട് കോലിയും വിവാഹിതരായത്. ഇരുവര്‍ക്കും വാമിക, അകായ് എന്നീ പേരുകളുള്ള രണ്ട് കുഞ്ഞുങ്ങളുണ്ട്.

Related Articles
Next Story
Share it