Begin typing your search above and press return to search.
നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു; രണ്ട് പരിക്ക് ഗുരുതരം; കുത്തിയത് ഫ്‌ളാറ്റിലെത്തിയ അജ്ഞാതന്‍
മുംബൈ; നടന്‍ സെയ്ഫ് അലി ഖാന് മുംബൈയിലെ സ്വന്തം ഫ്‌ളാറ്റില്‍ നിന്ന് കുത്തേറ്റു. മോഷണശ്രമത്തിനായി ഫ്‌ളാറ്റില്‍ അതിക്രമിച്ച്് കയറിയ ആളാണ് കുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാന്ദ്രയിലെ 11ാം നിലയിലെ ഫ്‌ളാറ്റില്‍ കടന്നുകയറിയ അജ്ഞാതനുമായുണ്ടായ ഏറ്റുമുട്ടലിലാണ് കുത്തേറ്റതെന്ന് ബാന്ദ്ര പൊലീസ് പറഞ്ഞു. ശരീരത്തില്‍ ആറ് കുത്തേറ്റ സെയ്ഫ് അലിഖാനെ സര്‍ജറിക്കായി മാറ്റി. ഒരു പരിക്ക് നട്ടെല്ലിന് സമീപമാണ്. വ്യാഴ്ച പുലര്‍ച്ചെ 2നും 2.30നും ഇടയിലാണ് സംഭവം. വീട്ടില്‍ ശബ്ദം കേട്ടാണ് സെയ്ഫ് ഉണര്‍ന്നത്. സംഭവസമയം കുടുംബങ്ങളും വീട്ടിലുണ്ടായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story