34 കോടി രൂപ, 7171 ചതുരശ്ര അടി;വിരാട്-അനുഷ്‌ക ദമ്പതികളുടെ പുതിയ വീട്
അനുഷ്‌ക ശര്‍മ്മയുടെയും വിരാട് കോഹ്ലിയുടെയും മുംബൈയിലെ ആഡംബരപൂര്‍ണമായ അലിബാഗ് ബംഗ്ലാവ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇരുവരുടെയും ആഡംബര ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് പുതിയ വീട്. ഫിലിപ്പ് ഫൗഷെയുടെ കീഴിലുള്ള പ്രശസ്തമായ SAOTA (Stefan Antoni Olmesdahl Truen Architects) രൂപകല്‍പ്പന ചെയ്ത ദമ്പതികളുടെ ഹോളിഡേ ഹോം 2022ല്‍ 19 കോടി രൂപയ്ക്ക് ഏറ്റെടുത്ത 8 ഏക്കര്‍ പ്ലോട്ടിലാണ് സ്ഥിതി ചെയ്യുന്നത്. മികച്ച രൂപകല്‍പ്പനയുടെ പ്രതിബിംബം കൂടിയാവുകയാണ് വില്ല.
ബംഗ്ലാവില്‍ ഒരു കുളം, നാല് കുളിമുറി, ഒരു ബെസ്‌പോക്ക് അടുക്കള, വിശാലമായ പൂന്തോട്ടം, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, പാര്‍ക്കിംഗ് തുടങ്ങി എല്ലാം അത്യാധുനിക സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇന്റീരിയറുകള്‍ ഇറ്റാലിയന്‍ മാര്‍ബിള്‍, ടര്‍ക്കിഷ് ലൈം സ്റ്റോണ്‍, പ്രിസ്റ്റൈന്‍ സ്റ്റോണ്‍ എന്നിവയാല്‍ സമ്പന്നമാണ്.
പൂജാ ചടങ്ങിനായി പൂക്കള്‍ കൊണ്ട് അലങ്കരിച്ച ബംഗ്ലാവിന്റെ പുറമെയുള്ള ദൃശ്യങ്ങള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. 2024 ജൂലൈയില്‍ പുതിയ വില്ലയെ കുറിച്ച് വിരാട് പങ്കുവെച്ചിരുന്നു. ദമ്പതികളുടെ ആകര്‍ഷകമായ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്ഫോളിയോയിലേക്ക് അലിബാഗ് വില്ല കൂടി ചേര്‍ക്കപ്പെടുകയാണ്. 7,171 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വസതിക്ക് 34 കോടി രൂപ വിലവരും. ഗുരുഗ്രാമില്‍ 80 കോടിയുടെ ഒരു മന്ദിരവും വിരാടിന് സ്വന്തമായുണ്ട്.