മംഗളൂരു: മംഗളൂരു സൂറത്കലിന് സമീപം കലവാരുവില് യുവാക്കളെ ബൈക്ക് തടഞ്ഞ് അക്രമിച്ചു. ഒരാളെ കഠാരകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സൂറത്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കലവാരു സ്വദേശികളായ പ്രശാന്ത് (28), ധനരാജ് (23), യജ്ഞേഷ് (22) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് സഫ്വാനെയും അബ്ദുല്‍ സഫ്വാനെയുമാണ് സംഘം തടഞ്ഞുനിര്‍ത്തി അക്രമിച്ചത്. അബ്ദുല്‍ സഫ്വാന്റെ മുതുകില്‍ സംഘം കത്തികൊണ്ട് കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് മുഹമ്മദ് സഫ്വാന് അക്രമത്തിനിരയായത്. ആഗസ്ത് 31ന് പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഞായറാഴ്ച രാത്രി അക്രമം നടന്നത്.