തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സര്‍വകലാശാലകളിലെ അനധ്യാപക ജീവനക്കാരുടെ ശമ്പളം സംസ്ഥാന ജീവനക്കാരുടെതുപോലെ പരിഷ്കരിക്കും. പുതുക്കിയ ശമ്പളവും അലവന്‍സുകളും 2021 ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ഹൈക്കോടതി ജീവനക്കാരുടെ ശമ്പളവും പരിഷ്കരിക്കും. കൂടാതെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്സിലെ സബോര്‍ഡിനേറ്റ് സര്‍വീസ് ജീവനക്കാര്‍, കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫയര്‍ സൊസൈറ്റിയിലെ സ്ഥിരം ജീവനക്കാര്‍, തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ജീവനക്കാര്‍, കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍, മലബാര്‍ സിമന്റ്സ് ലിമിറ്റഡിലെ മാനേജീരിയല്‍ തസ്തികയിലുള്ള ജീവനക്കാര്‍ എന്നിവരുടെയും ശമ്പളം പരിഷ്കരിക്കും.
സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗണ്‍സിലിലേയും അതിനു കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളിലേയും സി.എസ്.ഐ.ആര് നിരക്കില്‍ ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്കരണം അനുവദിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു.