കാസര്‍കോട്: അണങ്കൂരില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങി അകത്ത് കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. അണങ്കൂര്‍ അറഫ റോഡില്‍ ഇന്നലെയാണ് സംഭവം. അഷറ്ഫ്(40)ആണ് കിണറ്റില്‍ കുടുങ്ങിയത്. വിവരമറിഞ്ഞെത്തിയ കാസര്‍കോട് ഫയര്‍ സ്റ്റേഷന് അസി. ഓഫീസര്‍ ടി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്പെടുത്തിയത്.