പെര്‍ള: കൂലിതൊഴിലാളിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെദിരംപള്ള നടുവയലിലെ നാരായണനായകിന്റെയും സരസ്വതിയുടെയും മകന് ചന്ദ്രശേഖര(38)യാണ് മരിച്ചത്. കാലപ്പഴക്കം മൂലം പൊളിഞ്ഞുവീഴാറായ പഴയ വീട്ടില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് ചന്ദ്രശേഖരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് അപകടാവസ്ഥയിലായതിനാല്‍ ചന്ദ്രശേഖരയും കുടുംബവും വാടക ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. ഇന്നലെ രാവിലെ മുതല്‍ ചന്ദ്രശേഖരയെ കാണാനില്ലായിരുന്നു. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചന്ദ്രശേഖരയെ പഴയ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: സൗമ്യ. മക്കള്‍: പ്രഥമ, സമന്വി. സഹോദരങ്ങള്‍: രവികല, നളിനി. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.