കുമ്പള: ഫ്രണ്ട്സ് ഡി എക്സ് ബി ആരിക്കാടിയുടെ ഒഫീഷ്യല്‍ ജേഴ്സി പ്രകാശനം ചെയ്തു. അല്‍ബഹാ ഡോക്യുമെന്റ് ക്ലിയര്‍ സര്‍വീസ് സെന്റര്‍ അല്‍ കറാമ സ്പോണ്സര് ചെയ്ത ജേഴ്സി ദുബായ് മുന്‍ പൊലീസ് മേധാവി അബ്ദുല്ല അല്‍ ഹുസൈന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിക്ക് കൈമാറി പ്രകാശനം നിര്‍വഹിച്ചു. എ.എം. കടവത്ത്, ഹാരിസ് ചൂരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഷ്റഫ് കര്‍ള, ഷാഹുല്‍ തങ്ങള്‍, വീണ വേണുഗോപാല്‍, അനസ് ഖാന് തിരുവനന്തപുരം, വിനയ് കൊല്ലം, ഹനീഫ പാറ, അന്‍വര്‍ കോളിയടുക്കം, ഹനീഫ കോളിയടുക്കം സംബന്ധിച്ചു. കെ.വി. യൂസഫ് സ്വാഗതം പറഞ്ഞു.