ബദിയടുക്ക: പ്രശ്നങ്ങളും പ്രയാസങ്ങളും നിറഞ്ഞ കാലഘട്ടത്തിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായതും ഒരു നൂറ്റാണ്ട് കാലം പ്രവര്‍ത്തന പദത്തില്‍ സജീവമായി നിലകൊണ്ടതും. ഇക്കാലയളവില്‍ സങ്കീര്‍ണമായ പ്രശ്നങ്ങളെ നേരിടുകയും രമ്യമായ പരിഹാരം കണ്ടെത്തുകയും ചെയ്തു കൊണ്ടാണ് സമസ്ത മാതൃകയായി കേരളത്തില്‍ നിലനില്‍ക്കുന്നത്. ആനുകാലിക വിഷയങ്ങളിലും പ്രശ്നങ്ങളിലുമുള്ള സമസ്തയുടെ തീരുമാനം പൊതുസമൂഹം അംഗീകരിക്കണമെന്നും സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് സയ്യദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുങ്കൈ പ്രസ്താവിച്ചു. എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ ഫോക്കസ് 23 ആറുമാസ നാലാംഘട്ട കര്‍മ്മ പദ്ധതിയുടെ ഭാഗമായി ബദിയടുക്ക മേഖല എസ്.വൈ.എസ് കമ്മിറ്റി പള്ളത്തടുക്കയില്‍ സംഘടിപ്പിച്ച ടേക്ക് ഓഫ്-23 സമ്പൂര്‍ണ്ണ കൗണ്‍സില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. മേഖല വൈസ് പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി അധ്യക്ഷത വഹിച്ചു. സമസ്ത മുഫത്തിശ്ശ് സൂപ്പര്‍വൈസര്‍ അബ്ദുല്‍ ഖാദര്‍ ഫൈസി പള്ളങ്കോട് വിഷയാവതരണവും എസ്.വൈ.എസ് ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം ഫോക്കസ് 23 കര്‍മ്മ പദ്ധതി അവതരണവും മേഖലാ ജനറല്‍ സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക ആമുഖ പ്രഭാഷണവും നടത്തി. സമസ്ത ജില്ലാ മുശാവറ അംഗം ഇ.പി ഹംസത്തു സഅദി, മൂസ മൗലവി ഉബ്രങ്കള, ഹമീദ് മൗലവി അമേക്കള, എരിയപ്പാടി മുഹമ്മദ് ഹാജി, അബ്ദുല്ല മാസ്റ്റര്‍ നജാത്ത്, ഹമീദ് ബാറക്ക, ഫസല്‍ മൗലവി ചെറൂണി, ലത്തീഫ് ഹാജി മാര്‍പ്പിനടുക്ക, അബ്ദുല്‍ ഖാദര്‍ മുനിയൂര്‍, ഇസ്മാഈല്‍ സഅദി, സിദ്ദീഖ് മൗലവി ഗുണാജെ കെ.എസ് റസാഖ് ദാരിമി, സിദ്ദീഖ് ബെളിഞ്ച, ഷാഫി പള്ളത്തടുക്ക സംബന്ധിച്ചു. മൂസ ഫൈസി പള്ളത്തടുക്ക സമാപന പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.