കുമ്പള: ബംബ്രാണ മാക്കൂറില് അനധികൃത കടവും ഏഴ് തോണികളും കുമ്പള പൊലീസ് തകര്‍ത്തു. രാത്രി കാലങ്ങളില്‍ മണല്‍ കടത്ത് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.
പൊലീസിനെ കണ്ട തോടെ മണല്‍ കടത്ത് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ജെ.സി.ബി ഉപയോഗിച്ചാണ് തോണികളും കടവും തകര്‍ത്തത്. എസ്.ഐ മാരായ വി.കെ. അനീഷ്, രാജീവ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ്, മനു, രഘു എന്നിവര്‍ ചേര്‍ന്നാണ് പിരിശോധന നടത്തിയത്.