മെല്‍ബണ്‍: മൂന്നാം ടെസ്റ്റിനായി ഒരുങ്ങുന്നതിനിടെ ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം അഞ്ച് താരങ്ങളെ ഐസ്വലേഷനില്‍ പ്രവേശിപ്പിച്ചു. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, നവ്ദീപ് സെയ്നി, പൃഥ്വി ഷാ എന്നിവര്‍ ബയോ സെക്യുര്‍ ബബിള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്നു. വെള്ളിയാഴ്ചയാണ് മെല്‍ബണിലെ ഒരു റസ്റ്റോറന്റില്‍ അഞ്ച് പേരും ഭക്ഷണം കഴിക്കാനെത്തിയത്.
ചട്ടലംഘനം ഉണ്ടായോ എന്ന കാര്യത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയും ബിസിസിഐയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് ജനുവരി ഏഴ് മുതല്‍ സിഡ്നിയില്‍ ആരംഭിക്കാനിരിക്കെയാണ് വൈസ് ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ളവര്‍ ഐസോലേഷനിലായത്. താരങ്ങളെ ഇന്ത്യ-ഓസ്ട്രേലിയ ടീമുകളുടെ താമസ സ്ഥലത്ത് നിന്ന് മാറ്റി. അതേസമയം പരിശീലനം തുടരുമെന്ന് ക്രിക്കറ്റ് ഓസ്മട്രലിയ വ്യക്തമാക്കി.
പരിക്ക്് ഭേദമായി ഫിറ്റ്നസ് തിരിച്ചെടുത്ത രോഹിത് ശര്‍മ കഴിഞ്ഞ ദിവസമാണ് ക്വാറന്റൈന് പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. ഐപിഎല്ലില്‍ പരിക്കേറ്റ താരം ട്വന്റി20, ഏകദിന പരമ്പരകളിലും ആദ്യ രണ്ട് ടെസ്റ്റുകളിലും കളിച്ചിരുന്നില്ല.