പെര്‍ള: കര്‍ഷകനെ തൊഴുത്തിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള സ്വര്‍ഗയിലെ നാരായണ ഭട്ട് (87) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
മൃതദേഹം ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ സാവിത്രി. മകന്: ഗണേശ് ഭട്ട് (വ്യാപാരി, സ്വര്‍ഗ). മരുമകള്‍: ഗീതാമണി.