കാഞ്ഞങ്ങാട്: നിയസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ഐ.എന്‍.എല്‍ കാഞ്ഞങ്ങാട്ട് ജില്ലാ കണ്വെന്ഷന് നടത്തി. കണ്‍വെന്‍ഷനും മുനിസിപ്പല്‍, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടി സാരഥികള്‍ക്കുള്ള സ്വീകരണവും ഐ.എന്‍.എല്‍. സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.എ.പി. അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു.
മൊയ്തീന് കുഞ്ഞി കളനാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഔഫ് അബ്ദുല്‍ റഹ്മാന് സമാശ്വാസഫണ്ട് ഐ.എന്‍.എല്‍ അഖിലേന്ത്യ വൈസ് പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീന്‍ ഹാജി ഔഫിന്റെ കുടുംബത്തെ ഏല്പിക്കുന്നതിന് വേണ്ടി നാഷണല്‍ വുമന്‍സ് ലീഗ് ജില്ലാ പ്രസിഡണ്ട് ജമീല ടീച്ചറെയും കാഞ്ഞങ്ങാട് നഗര കൗണ്‍സലര്‍മാരായ ഫൗസിയ നജ്മയെയും ഏല്‍പ്പിച്ചു. പിന്നീട് ഔഫിന്റെ വീട്ടിലെത്തി ഫണ്ട് കുടുംബത്തിന് കൈമാറി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറായി തിരഞ്ഞെടുത്ത ശംസുദ്ധീന്‍ അരിഞ്ചിരക്ക് കണ്‍വെന്‍ഷനില്‍ വെച്ച് സ്വീകരണം നല്കി. സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, മാട്ടുമ്മല്‍ ഹസ്സന്, സി.എം.എ. ജലീല്‍, ഹംസ മാസ്റ്റര്‍, ഇക്ബാല്‍ മാളിക, റിയാസ് അമലടുക്കം ഹനീഫ ഹാജി, ഹാരിസ്ബെഡി, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.