തിരുവനന്തപുരം: പൊതുഭരണം കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരം, ന്യൂനപക്ഷക്ഷേമം, പരിസ്ഥിതി, ശാസ്ത്രസാങ്കേതികം, ആസൂത്രണം, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങള്‍, ഐ.ടി, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, വിജിലന്‍സ്, ഫയര്‍ഫോഴ്സ്, ജയില്‍, സൈനിക ക്ഷേമം, അന്തര്‍നദീജല, ഇന്‍ലന്റ് നാവിഗേഷന്‍, നോര്‍ക്ക എന്നിങ്ങനെ 20ഓളം വകുപ്പുകള്‍ കൈകാര്യം ചെയ്യും. കഴിഞ്ഞ തവണ കെ.ടി ജലീലാണ് ന്യൂനപക്ഷ ക്ഷേമം കൈകാര്യം ചെയ്തിരുന്നത്. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിശദ വിവരവുമായി ഇന്നലെ രാത്രിയാണ് വിജ്ഞാപനം ഇറങ്ങിയത്.
വീണാ ജോര്‍ജ് ആരോഗ്യം കൂടാതെ കുടുംബക്ഷേമം, വനിതാ ശിശുക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വ്വകലാശാല, ആയുഷ്, ഡ്രഗ്സ് കണ്ട്രോള് എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും. റവന്യൂമന്ത്രി കെ. രാജന് ലാന്റ് റെക്കോര്‍ഡ്സ്, സര്‍വെ, ഭൂപരിഷ്കരണം, ഭവനനിര്‍മ്മാണം എന്നീ വകുപ്പുകളുണ്ട്.
മറ്റു മന്ത്രിമാരുടെ വകുപ്പുകള്‍:
റോഷി അഗസ്റ്റിന്-ജലവിതരണം, ജലസേചനം, ഭൂഗര്‍ഭ ജലവകുപ്പ്, കമാന്‍ഡ് ഏരിയ ഡവലപ്മെന്റ്.
കെ. കൃഷ്ണന് കുട്ടി-വൈദ്യുതി, അനര്‍ട്ട്.
എ.കെ ശശീന്ദ്രന്-വനം, വന്യജീവി സംരക്ഷണം.
അഹമ്മദ് ദേവര്‍കോവില്‍-തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകള്‍.
ആന്റണി രാജു-റോഡ് ഗതാഗതം, ജലഗതാഗതം, മോട്ടോര്‍ വെഹിക്കിള്‍.
വി. അബ്ദുല്റഹ്മാന്-കായികം, റെയില്‍വേ, പോസ്റ്റ് ആന്റ് ടെലിഗ്രാഫ്, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം.
ജി.ആര് അനില്‍-ഭക്ഷ്യസിവില്‍സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഉപഭോക്തൃകാര്യം.
കെ.എന്‍ ബാലഗോപാല്‍-ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെ.എഫ്.സി, ദേശീയസമ്പാദ്യം, വാണിജ്യനികുതി, കാര്‍ഷികാദായ നികുതി, ലോട്ടറി, സംസ്ഥാന ഓഡിറ്റ്, സംസ്ഥാന ഇന്‍ഷുറന്‍സ്, സ്റ്റാമ്പ്, സ്റ്റാമ്പ് ഡ്യൂട്ടി.
പ്രൊഫ. ആര്. ബിന്ദു-ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, വിവിധ സര്‍വ്വകലാശാലകള്‍, പ്രവേശന പരീക്ഷ, എന്‍.സി.സി, എ.എസ്.എ.പി, സാമൂഹ്യനീതി.
ജെ.ചിഞ്ചുറാണി-ക്ഷീരവികസനം, മൃഗസംരക്ഷണം, ക്ഷീര സഹകരണ സംഘങ്ങള്‍, മൃഗശാല, കേരള വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല.
എം.വി ഗോവിന്ദന്-എക്സൈസ്, തദ്ദേശസ്വയംഭരണം, ഗ്രാമവികസനം, നഗരാസൂത്രണം, ഗ്രാമീണ വികസനം, കില.
എ. മുഹമ്മദ് റിയാസ്-പൊതുമരാമത്ത്, ടൂറിസം.
പി. പ്രസാദ്-കൃഷി, കാര്‍ഷിക സര്‍വ്വകലാശാല, മണ്ണ് സംരക്ഷണം, വെയര്‍ഹൗസിംഗ് കോര്പ്പറേഷന്.
കെ. രാധാകൃഷ്ണന്-പിന്നോക്ക ക്ഷേമം, ദേവസ്വം, പാര്‍ലമെന്ററി കാര്യം.
പി. രാജീവ്-നിയമം, വ്യവസായം, വാണിജ്യം, മൈനിംഗ് ആന്റ് ജിയോളജി, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ്, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈല്‍, കയര്‍, പ്ലാന്റേഷന് ഡയറക്ടറേറ്റ്, കശുവണ്ടി.
സജി ചെറിയാന്-ഫിഷറീസ്, തുറമുഖ എഞ്ചിനീയറിംഗ്, ഫിഷറീസ് സര്‍വ്വകലാശാല, സാംസ്കാരികം, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്പറേഷന്, യുവജനകാര്യം.
വി. ശിവന്‍കുട്ടി-പൊതുവിദ്യാഭ്യാസം, തൊഴില്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍, സാക്ഷരത, ഇന്ഷൂറല് മെഡിക്കല്‍ സര്‍വീസ്, ലേബര്‍ കോടതികള്‍.
വി.എന്‍ വാസവന്-സഹകരണം, രജിസ്ട്രേഷന്.