കാഞ്ഞങ്ങാട്: സര്‍ക്കാരിന് അഭിമാനക്ഷതമുണ്ടാക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് പറയാന്‍ ഗവര്‍ണര്‍ ആര്‍ജവം കാണിക്കണമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
കാസര്‍കോട് ഡിസ്ട്രിക്ട് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രമോട്ടറും പ്രസിഡണ്ടും ജി.എസ്.ടി.യു സംസ്ഥാന നേതാവുമായിരുന്ന ജേക്കബ് വര്‍ഗീസിന്റെ സ്മരണയ്ക്കായി എജ്യുക്കേഷന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സദ്ഭാവന അധ്യാപക അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. എം. ബാലന്, കെ.സി സെബാസ്റ്റ്യന്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. ട്രസ്റ്റ് ചെയര്മാന് അലോഷ്യസ് ജോര്‍ജ് അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ മുഖ്യാതിഥിയായി.
മുന്‍ ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍, കെ.പി.സി.സി സെക്രട്ടറി എം.അസിനാര്‍, ഡോ. ജോയ്സ് ജേക്കബ്, ടി.കെ എവുജിന്‍, ജോര്‍ജ്കുട്ടി ജോസഫ്, ഡി.വി ബാലകൃഷ്ണന്, കെ.പി ബാലകൃഷ്ണന്, കുഞ്ഞിക്കണ്ണന് കരിച്ചേരി, കെ.പി മുരളീധരന്, സി. കൃഷ്ണന് നായര്‍, വി. ദാമോദരന്‍, പി.കെ വിനോദ് കുമാര്‍, എം.കെ ദിവാകരന്, കെ. സരോജിനി, ശ്രീകൃഷ്ണ അഗിത്തായ, പി. നാരായണന് അടിയോടി, ജി.കെ ഗിരിജ, കെ. സുരേന്ദ്രന്, കെ.ജെ തോമസ്, സി.കെ വേണു, പി.ടി ബെന്നി, സി.ഇ. ജയന് പ്രസംഗിച്ചു. ജേതാക്കള്‍ തങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡ് തുക കെ.പി.സി.സി ഫണ്ടിലേക്ക് നല്‍കുന്നതിനും പ്രൈമറി, സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ജില്ലാ തലത്തില്‍ പൊതുവിജ്ഞാനപ്രശ്നോത്തരി നടത്തി അവാര്‍ഡ് നല്‍കുന്നതിനും ട്രസ്റ്റിനു കൈമാറി.