തൃശൂര്‍: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. ഭരണത്തുടര്‍ച്ചയിലൂടെ ചരിത്രം കുറിക്കാന്‍ കേരളം തയ്യാറായിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ വടക്കന്‍ മേഖല ജാഥ സമാപന സമ്മേളനം തേക്കിന്‍കാട് മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇടത് തുടര്‍ ഭരണം അനിവാര്യമാണ്. അത് അഖില രാഷ്ട്രീയത്തില്‍ വന്‍ സ്വാധീനം ചെലുത്തും. വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തുടര്‍ ഭരണം അനിവാര്യമാണ്. എസ്ആര്‍പി പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും കേന്ദ്ര ഏജന്‍സികള്‍ എത്ര പരിശ്രമിച്ചിട്ടും കേരളത്തില്‍ ഒന്നും ചെയ്യാനായില്ലെന്നും ജാഥാ ക്യാപ്റ്റന്‍ എ.വിജയരാഘവന് പറഞ്ഞു. അഴിമതി എന്ന തിന്മ അവസാനിപ്പിക്കാനായത് ഇടത് സര്‍ക്കാരിന്റെ നേട്ടം ആണെന്നും വികസനം എല്ലാവര്ക്കും പ്രാപ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും ഇടത് സര്‍ക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസും വലിയ കുത്സിത നീക്കങ്ങളാണ് നടത്തിയതെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയിമെന്നും എ. വിജയരാഘവന് പറഞ്ഞു. സമാപന സമ്മേളനത്തില്‍ പതിനായിരങ്ങള്‍ തേക്കിന്‍കാട് മൈതാനിയില്‍ അണിനിരന്നു.