ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ റോബോട്ടിക്‌സ് & ലേസര്‍ യൂറോളജി സെന്റര്‍

ഉദ് ഘാടനം ചെയര്‍മാന്‍ ഡോ. കെജി അലക്‌സാണ്ടര്‍ നിര്‍വഹിച്ചു

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പുതുതായി റോബോട്ടിക്‌സ് & ലേസര്‍ യൂറോളജി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. അഡ്വാന്‍സ്ഡ് റോബോട്ടിക്‌സ് & ലേസര്‍ യൂറോളജി സെന്ററിന്റെ ഉദ് ഘാടനം ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെജി അലക്‌സാണ്ടര്‍ നിര്‍വഹിച്ചു. റോബോട്ടിക് സര്‍ജറിയില്‍ നിരവധി മേന്മകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മൂത്രനാളി, പുരുഷ പ്രത്യുത്പാദന വ്യവസ്ഥ എന്നിവ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര ശാഖയായ യൂറോളജി സമീപ വര്‍ഷങ്ങളില്‍ വിപ്ലവകരമായ പുരോഗതി കൈവരിച്ചതായി സി.ഇ.ഒ ഡോ. അനന്ത് മോഹന്‍ പൈ പറഞ്ഞു. റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയ ഡാവിഞ്ചി സര്‍ജിക്കല്‍ സിസ്റ്റത്തിന്റെ വരവോടെ ഒരു ഗെയിം-ചേഞ്ചറായി വേറിട്ടുനില്‍ക്കുന്നു. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഈ രംഗത്ത് വലിയ നേട്ടം കൈവരിച്ചു . എ19x15 സെന്റിമീറ്റര്‍ വലിപ്പമുള്ള, 1.26 കിലോഗ്രാം ഭാരമുള്ള, വലത് അഡ്രീനല്‍ ഗ്രന്ഥിയെ പൊതിഞ്ഞ വലിയ റിട്രോപെരിറ്റോണിയല്‍ മുഴ റോബോട്ടിക് സര്‍ജറിയിലൂടെ നീക്കം ചെയ്തതായും ഡോ.അനന്ത് മോഹന്‍ പൈ പറഞ്ഞു.

സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ്, റോബോട്ടിക്, ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ.കൃഷ്ണമോഹന്‍ ആര്‍, ഡോ.ഹരിഗോവിന്ദ് പി, ഡോ.പങ്കജ് ബിരുദ് എന്നിവര്‍ ചേര്‍ന്ന് റോബോട്ടിക് സര്‍ജറി നടത്തി. ഡോ.രാജേഷും ഡോ.ദീപയും അനസ്‌തേഷ്യയ്ക്ക് പിന്തുണ നല്‍കി.

Related Articles
Next Story
Share it