കുമ്പള: കുമ്പള പൊലീസ് സ്റ്റേഷനിലെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീണു. പൊലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സ്റ്റേഷന് ചുമതലയുണ്ടായിരുന്ന പൊലീസുകാരന്റെ മേശ പുറത്ത് സ്ലാബ് അടര്‍ന്നു വീണത്. സ്റ്റേഷന്റെ പലയിടത്തായി സ്ലാബുകള്‍ ഏതു നിമിഷവും വീഴാറായി നില്‍ക്കുകയാണ്. അറ്റകുറ്റ പണി നടത്തി സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് പൊലീസുകാരുടെ ആവശ്യം.