ബംഗളൂരു: അവിഹിതബന്ധത്തെ എതിര്‍ത്ത പതിനാറുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലാണ് സംഭവം. പതിനാറുകാരനായ നന്ദുവാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് നന്ദുവിന്റെ അമ്മ ഗീതയെയും കാമുകന് ശക്തിയെയും അറസ്റ്റ് ചെയ്തു. ഗീത കുടുംബപ്രശ്നത്തെ തുടര്‍ന്ന് 6 വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. നന്ദു ഉള്‍പ്പെടെ രണ്ട് മക്കള്‍ക്കൊപ്പം താമസിക്കുന്നതിനിടെ ഗീത ഫേസ്ബുക്കിലൂടെ ശക്തിയെ പരിചയപ്പെട്ടു. തുടര്‍ന്ന് പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി വാട്സ് ആപ് ചാറ്റിലൂടെ ഇരുവരും പ്രണയത്തിലായി.
ഇതിനിടെ ശക്തി ഗീതക്കൊപ്പം താമസവും തുടങ്ങി. ഇതോടെ ഈ ബന്ധത്തെ നന്ദു എതിര്‍ക്കുകയും അമ്മയുമായി വഴക്കുകൂടുകയും ചെയ്തു. ചൊവ്വാഴ്ച ഗീതയുടെ വീട്ടിലെത്തിയ ശക്തിയെ നന്ദു തടയാന്‍ ശ്രമിച്ചു. വാക്കുതര്‍ക്കത്തിനിടെ അമ്മ ഗീത നന്ദുവിനെ ബലമായി പിടിച്ചുനിര്‍ത്തുകയും ഈ അവസരം ഉപയോഗിച്ച് ശക്തി കത്തി കൊണ്ട് നന്ദുവിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഗീതയെയും ശക്തിയെയും പൊലീസ് പിടികൂടുകയാണുണ്ടായത്. കൊലപാതകം ആസൂത്രിതമാണെന്നും നന്ദുവിനെ കൊല്ലാന്‍ നേരത്തെ തന്നെ രണ്ടുപേരും ഗൂഡാലോചന നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.