കൊച്ചി: കേരളത്തിലെ ആര്.എസ്.എസ് ആയുധപ്പുരകള്‍ റെയ്ഡ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ. കേരളത്തെ അവര്‍ ആയുധപ്പുരയാക്കി മാറ്റുകയാണെന്നും ആര്.എസ്.എസും അനുബന്ധ സംഘടനകളും മുന്നോട്ടുവെക്കുന്നത് വംശഹത്യയില്‍ അധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ അപകടകരമായ മുദ്രാവാക്യങ്ങളുയര്‍ത്തി ആര്.എസ്.എസ് പ്രകടനങ്ങള്‍ നടത്തി. ന്യൂനപക്ഷ മേഖലകളില്‍ ആയുധമേന്തി അക്രമാസക്തമായ പരിപാടികള്‍ നടത്തുമെന്ന് സര്‍ക്കാര്‍ തലത്തില്‍ മുന്നറിയിപ്പുകളുമുണ്ടായിരുന്നു.
വംശഹത്യയില്‍ അധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ് ആര്‍എസ്എസ് മുന്നോട്ടുവെക്കുന്നത്. രാജ്യത്തെ പല ഭാഗങ്ങളിലും അവര്‍ അധികാരത്തിലെത്തിയത് ഇത്തരത്തിലാണ്. മനുഷ്യത്വവിരുദ്ധമായ ഭീകര പ്രത്യയശാസ്ത്രമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. എസ്.ഡി.പി.ഐയുടേത് ഫാഷിസത്തിനെതിരായ രാഷ്ട്രീയമാണ്. ജനാധിപത്യ മാര്‍ഗങ്ങളിലൂടെയുള്ള ജനകീയ അതിജീവന മാര്‍ഗമാണ് തങ്ങളുടേത്. കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ആര്.എസ്.എസ് ശ്രമം എസ്.ഡി.പി.ഐ നേരിടും. ശക്തമായ ബോധവത്കരണ പരിപാടികളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.