കൊച്ചി: എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കുന്നത് എസ്.ബി.ഐ മരവിപ്പിച്ചു. എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് വ്യാപകമായി പണം തട്ടുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടി.
തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ഐ.ടി വിഭാഗം ശ്രമം തുടങ്ങി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഡെപ്പോസിറ്റ് മെഷീനില്‍ പണം നിക്ഷേപിക്കാന്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും പിന്‍വലിക്കാനാകില്ലെന്നും അധികൃതര്‍ അറിയിച്ചു.