ടി.പി.ആര്‍ ഒരു ശതമാനത്തില്‍ താഴെയെത്തി; തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചു

ഹൈദരാബാദ്: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ തെലങ്കാനയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ഒരു ശതമാനത്തില്‍ താഴെയാണ് ഇപ്പോഴത്തെ ടി.പി.ആര്‍ നിരക്ക്. ഇതോടെ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വേഗത്തില്‍ തെലങ്കാനയ്ക്ക് കോവിഡ് നിയന്ത്രിക്കാനായതായി മന്ത്രിസഭ വിലയിരുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 1400 കോവിഡ് കേസുകള്‍ മാത്രമാണ് ാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ പരിശോധിച്ച സാമ്പിളുകളുടെ 1.14 ശതമാനം മാത്രമാണിത്. നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതോടെ ജൂലൈ ഒന്നിന് തന്നെ സംസ്ഥാനത്തെ […]

ഹൈദരാബാദ്: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ തെലങ്കാനയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ഒരു ശതമാനത്തില്‍ താഴെയാണ് ഇപ്പോഴത്തെ ടി.പി.ആര്‍ നിരക്ക്. ഇതോടെ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വേഗത്തില്‍ തെലങ്കാനയ്ക്ക് കോവിഡ് നിയന്ത്രിക്കാനായതായി മന്ത്രിസഭ വിലയിരുത്തി.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 1400 കോവിഡ് കേസുകള്‍ മാത്രമാണ് ാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ പരിശോധിച്ച സാമ്പിളുകളുടെ 1.14 ശതമാനം മാത്രമാണിത്. നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതോടെ ജൂലൈ ഒന്നിന് തന്നെ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി. പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മതിയായ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നല്‍കാനും അറിയിപ്പുണ്ട്.

മൂന്നാംഘട്ട വ്യാപന സാധ്യതയുള്ളതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മാസ്‌ക് ധരിക്കണമെന്നും കൈകള്‍ ഇടക്കിടെ ശുചിയാക്കാനും സാമൂഹിക അകലം പാലിക്കാനും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.

Related Articles
Next Story
Share it