തിരുവനന്തപുരം: ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയ സിദ്ദീഖ് കാപ്പന് രോഗബാധിതനായി ആശുപത്രിയില്‍ നരകയാതന അനുഭവിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കുന്നതിനും മോചനത്തിനുമായി കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രത്യക്ഷ സമരത്തിനും ക്യാമ്പയിനും തുടക്കമിടുന്നു.
സേവ് സിദ്ദീഖ കാപ്പന് ക്യാമ്പയിന്റെ തുടക്കമായി യൂണിയന് ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ തിങ്കളാഴ്ച കരിദിനം ആചരിക്കും. രാജ്യാന്തര തലത്തില്‍ അടക്കം വിഷയം കൂടുതല്‍ സജീവ ചര്‍ച്ചയാക്കി മാറ്റുന്നതിന സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ ഉപാധികളിലൂടെയും ക്യാമ്പയിന് നടത്തും. രാജ്ഭവനു മുന്നില്‍ ധര്‍ണ അടക്കം വിവിധ സമര പരിപാടികള്‍ വരും ദിവസങ്ങളില്‍ ആവിഷകരിക്കുമെന്ന യൂണിയന് സംസ്ഥന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും അറിയിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം സാഹിത്യ, സാംസകാരിക, സാമൂഹിക, രാഷട്രീയ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ ക്യാമ്പയിനില്‍ അണിചേരണമെന്ന് യൂണിയന് അഭ്യര്‍ത്ഥിച്ചു. മഥുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും താടിയെല്ല് പൊട്ടിയ നിലയില്‍ മൃഗത്തെ പോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയില്‍ കഴിയുന്നതെന്നും റിപോര്‍ട്ടുണ്ട്.
കാപ്പന്റെ മോചനത്തിന് ഇടപെടണമെന്ന കേന്ദ്ര മന്ത്രി വി.മുരളീധരന് അടക്കം കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എംപിമാരോടും യൂണിയന് അഭ്യര്‍ത്ഥിച്ചു.