തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാവിലെ ഒമ്പത് മുതല്‍ ഒന്ന് വരെയും ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ അഞ്ചു വരെയുമായിരിക്കും പ്രവര്‍ത്തന സമയം. മുമ്പ് റേഷന്‍ കടകള്‍ 8.30 മുതല്‍ 2.30 വരെ പ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ചിരുന്നു.
എന്നാല്‍ കാര്‍ഡ് ഉടമകളുടെയും ജനപ്രതിനിധികളുടെയും അപേക്ഷ പ്രകാരം സമയം മാറ്റി ക്രമീകരിക്കുകയായിരുന്നു. എന്നാല്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ അവിടുത്തെ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ച സമയമനുസരിച്ച് പ്രവര്‍ത്തിക്കണം.