റിയാദ്: ബ്രിട്ടനില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ജനിതക മാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ സാന്നിദ്ധ്യത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക യാത്രാവിലക്ക് സൗദി അറേബ്യ പിന്‍വലിച്ചു. വിലക്ക് പിന്‍വലിച്ചതോടെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ തീരുമാനമായി. സൗദി സമയം പതിനൊന്ന് മണി മുതലാണ് യാത്ര വിലക്ക് നീക്കുന്നത്. ഡിസംബര്‍ 20 മുതല്‍ നിലവിലുണ്ടായിരുന്ന കര, വ്യോമ, നാവിക പ്രവേശന വിലക്ക് ആണ് ഇപ്പോള്‍ നീങ്ങിയത്.
അതേസമയം അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് പൂര്‍ണമായും പിന്‍വലിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ കഴിയില്ല. യുഎഇയിലെത്തിയ ശേഷം അവിടെ ഒരാഴ്ച ക്വാറന്റീന് പൂര്‍ത്തിയാക്കിയാല്‍ മാത്രമെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് പോകാനാകു.