പെരിയ: യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിന്റെയും കൃപേഷിന്റെയും കൊലയാളികളോട് കാലം കണക്ക് ചോദിക്കുമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡണ്ട് കെ, മുരളീധരന് എം.പി പറഞ്ഞു. ഇതിന്റെ ലക്ഷണമാണ് കണ്ണൂരില്‍ കണ്ട് വരുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശത്രുക്കള്‍ കോണ്‍ഗ്രസോ ബി.ജെ.പിയോ അല്ല. മറിച്ച് അവര്‍ തന്നെ വളര്‍ത്തി കൊണ്ട് വന്ന ഗുണ്ടാ സംഘങ്ങളാണ്-മുരളീധരന് പറഞ്ഞു.
പെരിയ ടൗണില്‍ നടന്ന ശരത്ലാല്-കൃപേഷ് നാലാം ചരമവാര്‍ഷിക ദിനാചാരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണമല്ല മറിച്ച് പിണറായി ഭരണമാണ് നടക്കുന്നത്. പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്ത് ചുംബിക്കണമെന്ന് നരേന്ദ്ര മോഡി ഉത്തരവിറക്കുന്നതിന് മുമ്പ് തന്നെ കേരളത്തില്‍ പശുവിന് ശീതീകരിച്ച തൊഴുത്ത് ഒരുക്കി സംഘികളോട് താതാത്മ്യം പ്രാപിച്ച മുഖ്യമന്ത്രിയാണ് കേരളത്തിന്റേതെന്ന് തെളിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കാണിക്കുന്ന ഇച്ചാശക്തിയുടെ ഒരംശമെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കാണിച്ചില്ല എന്നത് ലജ്ജാകരമാണ്-മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ഡി.സി സി. പ്രസിഡണ്ട് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. മുഖ്യപ്രഭാഷണം നടത്തി. കെ.പി. കുഞ്ഞിക്കണ്ണന്, എ. ഗോവിന്ദന് നായര്‍, ഹക്കിം കുന്നില്‍, ബാലകൃഷ്ണന് പെരിയ, വിനോദ് കുമാര്‍ പള്ളയില്‍ വീട്, കരിമ്പില്‍ കൃഷ്ണന്, മീനാക്ഷി ബാലകൃഷണന്, ഗീതാകൃഷ്ണന്‍, പി.വി. സുരേഷ്, ടോമി പ്ലാച്ചേനി, കരുണ്‍ താപ്പ, ധന്യ സുരേഷ്, ഹരീഷ് പി. നായര്‍, രാജന് പെരിയ, ബലരാമന് നമ്പ്യാര്‍, ടി. രാമകൃഷ്ണന്, സി.കെ. അരവിന്ദന്, സാജിദ് മൗവ്വല്‍ സംസാരിച്ചു.
പ്രമോദ് പെരിയ സ്വാഗതവും അഡ്വ. ബാബുരാജ് നന്ദിയും പറഞ്ഞു.