പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒമ്പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ആണ് ഇക്കാര്യം അറിയിച്ചത്. 13,529 തീര്‍ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും നിലയ്ക്കലില്‍ നടത്തിയ പരിശോധനയില്‍ 37 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ വരുമാനം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇതുവരെയുള്ള വരുമാനം രണ്ട് കോടിയില്‍ താഴെ മാത്രമാണ്. വരുമാനം 45 മുതല്‍ 50 കോടി രൂപ വരെ വരേണ്ട സ്ഥാനത്താണ് ഇത്. ശബരിമലയില്‍ ഭക്തരുടെ എണ്ണം കൂട്ടാമെന്നാണ് ബോര്‍ഡിന്റെ അഭിപ്രായമെന്നും നേരിയ വര്‍ധനവ് മാത്രമേ ഉണ്ടാകൂ എന്നും ഇത് സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും എന്‍ വാസു പറഞ്ഞു.
അതേസമയം വര്‍ധിപ്പിക്കാവുന്ന എണ്ണം എത്രയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണെ. തിങ്കളാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. അതിന് ശേഷം വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് തുടങ്ങും. എന്‍ വാസു അറിയിച്ചു.
Samarimala: Covid confirmed for 9