ബദിയടുക്ക: ആക്രിക്കടയില്‍ നിന്ന് ഒന്നരലക്ഷം രൂപയുടെ വസ്തുക്കള്‍ കവര്‍ച്ച ചെയ്ത കേസില്‍ ഒരാളെ കൂടി ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ആലംപാടിക്ക് സമീപം എരിയപ്പാടി ലക്ഷം വീട് കോളനിലെ റഹീം (46) ആണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയായ റഹീമിനെ ചെര്‍ക്കള പൊടിപ്പള്ളത്ത് വെച്ചാണ് എസ്.ഐ കെ.പി വിനോദ് കുമാറും സംഘവും പിടികൂടിയത്. ഒന്നാം പ്രതിയായ അഷ്റഫിനെ കഴിഞ്ഞ ദിവസം അറസ്റ്റ്ചെയ്തിരുന്നു. അഷ്റഫ് റിമാണ്ടിലാണ്. കവര്‍ച്ച ചെയ്ത ആക്രി സാധനങ്ങള്‍ കടത്തിയ ഓട്ടോറിക്ഷയും മറ്റൊരു പ്രതി ഹാരിസിനെയും പിടികിട്ടാനുണ്ടെന്നും പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ അഷ്റഫ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹാരിസിന്റെ വീട്ടില്‍ നിന്ന് മോഷണ വസ്തുക്കളില്‍ ചിലത് കണ്ടെടുത്തിരുന്നു. ബദിയടുക്ക-മുള്ളേരിയ റോഡില്‍ ബോളുക്കട്ടയിലെ കണ്ണന് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിലാണ് കവര്‍ച്ച നടന്നത്.