റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമം; വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി 18, 19 തീയതികളില്‍ സംഘടിപ്പിക്കുന്ന റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വിദ്യാനഗര്‍ അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ സംഘാടക സമിതി ഓഫീസില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നിക്ഷേപക സംഗമത്തിന്റെ വിശദാംശങ്ങളും ജില്ലയിലെ നിക്ഷേപ സാധ്യതകളുടെ വിവരങ്ങളും സൈറ്റില്‍ ലഭ്യമാണ്.ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി […]

കാസര്‍കോട്: ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി 18, 19 തീയതികളില്‍ സംഘടിപ്പിക്കുന്ന റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വിദ്യാനഗര്‍ അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ സംഘാടക സമിതി ഓഫീസില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നിക്ഷേപക സംഗമത്തിന്റെ വിശദാംശങ്ങളും ജില്ലയിലെ നിക്ഷേപ സാധ്യതകളുടെ വിവരങ്ങളും സൈറ്റില്‍ ലഭ്യമാണ്.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, ജില്ലാ വ്യവസായകേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍ ആദില്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഉദുമ ലളിത് ഹോട്ടലിലാണ് നിക്ഷേപക സംഗമം നടക്കുക.

Related Articles
Next Story
Share it