തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്നേദിവസം ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണം. ഉദ്യോഗസ്ഥര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമെ പ്രവേശനം പാടുള്ളൂ. രണ്ട് തവണ കോവിഡ് വാക്സിന് എടുത്തവര്‍ക്കും ആര്‍പിസിആര്‍ എടുത്തവര്‍ക്കും മാത്രമേ പ്രവേശനമുള്ളൂ ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകമാണ്. മുഖ്യമന്ത്രി വ്യക്തമാക്കി.
സംംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. അത്യാവശ്യ സര്‍വീസ് മാത്രമേ അനുവദിക്കൂ. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. എല്ലാ യോഗങ്ങളും ഓണ്‍ലൈനില്‍ മാത്രമേ നടത്താവൂ. സര്‍ക്കാര്‍ ഓഫീസില്‍ 50% ജീവനക്കാര്‍ മാത്രം മതി. അടിയന്തിര സര്‍വീസുകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കണം.
സ്വകാര്യ ഓഫീസുകള്‍ ജീവനക്കാരൂടെ എണ്ണം പരിമിതപ്പെടുത്തണം. ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. അതിഥി തൊഴിലാളികള്‍ക്കായി എല്ലാ ജില്ലകളിലും കണ്ട്രോള് റൂമുകള്‍ തുറക്കും. കടകളുടെയും റസ്റ്റോറന്റുകളുടെയും പ്രവര്‍ത്തന സമയം 7.30 വരെ മാത്രമായിരിക്കും. ഒമ്പത് മണി വരെ ഭക്ഷണം പാഴ്സലായി നല്‍കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.