തളങ്കര: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27ന് കര്‍ണാടകയിലെ ഹുബ്ലിയിലുണ്ടായ വാഹനാപകടത്തില്‍ മാതാപിതാക്കളെയും സഹോദരന്റെ രണ്ട് മക്കളെയും നഷ്ടപ്പെട്ടതിന്റെ തീരാവേദനയില്‍ കഴിയുന്നതിനിടെ തളങ്കര നുസ്രത്ത് നഗര്‍ സ്വദേശി റഷീദ് (40) അസുഖം മൂലം മരണത്തിന് കീഴടങ്ങി. നുസ്രത്ത് നഗറില്‍ ത്വാഹ മസ്ജിദിന് സമീപത്തെ കെ.എ. മുഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടെയും മകനാണ് റഷീദ്.
ഹുബ്ലിയിലെ വാഹനാപകടത്തില്‍ മുഹമ്മദ് കുഞ്ഞിയും ആയിഷയും മകന് സിയാദിന്റെ മക്കളായ മുഹമ്മദും പിഞ്ചുകുഞ്ഞ് ആയിഷയും മരണപ്പെട്ടിരുന്നു. റഷീദിന്റെ ചികിത്സാര്‍ത്ഥം കര്‍ണാടകയില്‍ പോയി മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. മാതാപിതാക്കളുടെയും സഹോദരന്റെ മക്കളുടെയും മരണത്തില്‍ തീരാദു:ഖിതനായി കഴിയുകയായിരുന്നു റഷീദ്. വര്‍ഷങ്ങളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും നഷ്ടപ്പെട്ടതിന്റെ ഒന്നാം വര്‍ഷം പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് തളങ്കരയെ ദു:ഖത്തിലാഴ്ത്തി റഷീദിന്റെ വേര്‍പ്പാട്. ഭാര്യ: സജ്ന. മക്കള്‍: ഫാത്തിമ, റഫ്ന. സഹോദരങ്ങള്‍: ജുനൈദ്, സിയാദ്, മസൂദ്, ജാഫര്‍, സാദിഖ്, സുഹൈല്‍, മുസമ്മില്‍, ഇബ്രാഹിം, ഫസലു റഹ്മാന്, ഖദീജ, മറിയം ബീവി, നുസൈബ, ഉമ്മുകുല്‍സു, ബല്‍ക്കീസ്, പരേതനായ സൈനുല്‍ ആബിദ്.