മലപ്പുറം: തങ്ങളുടെ എംഎല്‍എയെ ഒരു മാസത്തിലധികമായി കാണാനില്ലെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്കി. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ കുറിച്ച് കഴിഞ്ഞ ഒരു മാസത്തിലധികമായി യാതൊരു വിവരമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തിട്ടില്ലെന്നും കോണ്‍ഗ്രസ് നിലമ്പൂര്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് മൂര്‍ഖന്‍ ഷംസുദ്ദീന് നല്കിയ പരാതിയില്‍ പറയുന്നു.
നിലമ്പൂര്‍ പോലീസ് നേരിട്ട് പരാതി സ്വീകരിക്കാത്തതിനാല്‍ ഇ-മെയില്‍ വഴിയാണ് നല്‍കിയത്. നിലമ്പൂര്‍ സിഎന്‍ജി റോഡിന്റെ ശോച്യാവസ്ഥയയെക്കുറിച്ച് പരാതി അറിയിക്കാന്‍ എംഎല്‍എ ഓഫീസിലെത്തിയപ്പോള്‍ സ്ഥലത്തില്ലെന്ന വിവരമാണ് ലഭിച്ചത്. എന്നാല്‍ ഒരുമാസമായി അദേഹം ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എഎല്‍എ ക്വാര്‍ട്ടേഴ്സിലോ എത്തിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.