മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്വകാര്യബസ് ബൈക്കിലിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു

മംഗളൂരു: മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്വകാര്യബസ് ബൈക്കിലിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു. മൂഡുബിദ്രി തോഡാറിലെ കാര്‍ത്തിക് ആചാര്യ (19)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. തോഡാര്‍ ഹാന്‍ഡലില്‍ മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്വകാര്യ ബസ് കാര്‍ത്തിക് ആചാര്യ ഓടിച്ചുപോവുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. മൂഡുബിദ്രിയിലെ സ്വകാര്യ കോളേജില്‍ ബിസിഎ വിദ്യാര്‍ത്ഥിയായിരുന്നു കാര്‍ത്തിക്.ഇതേ കോളേജില്‍ പഠിക്കുന്ന ഹര്‍ഷയും ബൈക്കിലുണ്ടായിരുന്നു. ഹര്‍ഷയ്ക്കും അപകടത്തില്‍ പരിക്കേറ്റു. ഇടപ്പടവ് രാജേശ്വരി ജ്വല്ലേഴ്‌സ് ഉടമ ചന്ദ്രഹാസ ആചാര്യയുടെ ഏക മകനാണ് കാര്‍ത്തിക്. മകള്‍ […]

മംഗളൂരു: മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്വകാര്യബസ് ബൈക്കിലിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു. മൂഡുബിദ്രി തോഡാറിലെ കാര്‍ത്തിക് ആചാര്യ (19)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. തോഡാര്‍ ഹാന്‍ഡലില്‍ മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്വകാര്യ ബസ് കാര്‍ത്തിക് ആചാര്യ ഓടിച്ചുപോവുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. മൂഡുബിദ്രിയിലെ സ്വകാര്യ കോളേജില്‍ ബിസിഎ വിദ്യാര്‍ത്ഥിയായിരുന്നു കാര്‍ത്തിക്.
ഇതേ കോളേജില്‍ പഠിക്കുന്ന ഹര്‍ഷയും ബൈക്കിലുണ്ടായിരുന്നു. ഹര്‍ഷയ്ക്കും അപകടത്തില്‍ പരിക്കേറ്റു. ഇടപ്പടവ് രാജേശ്വരി ജ്വല്ലേഴ്‌സ് ഉടമ ചന്ദ്രഹാസ ആചാര്യയുടെ ഏക മകനാണ് കാര്‍ത്തിക്. മകള്‍ രണ്ടാം പി.യു.യ്ക്ക് പഠിക്കുന്നു. കാര്‍ത്തിക് കോളേജ് വിട്ട് ഹര്‍ഷയെയും കൂട്ടി ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. മംഗളൂരുവില്‍ നിന്ന് മൂഡുബിദ്രിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മുന്‍വശത്തെ ബസിനെ മറികടക്കാനുള്ള ശ്രമത്തില്‍ വലതുവശം ചേര്‍ന്ന് ഓടിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
സ്വകാര്യ ബസുടമയുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. മൂഡുബിദ്രി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it