കോഴിക്കോട്: പ്രതിപക്ഷം പ്രതിപക്ഷമായാണ് നില്‍ക്കേണ്ടതെന്നും അല്ലാതെ പ്രതികാരപക്ഷമായല്ല നിലകൊള്ളേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം കുറേ നാളായി പ്രതികാരപക്ഷത്തെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കേരളത്തിന്റെ അന്നം മുടക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നിവേദനത്തില്‍ പ്രതിപക്ഷ നേതാവ് പറയുന്നത് ഏപ്രിലിലെ സാമൂഹിക ക്ഷേമ പെന്‍ഷനോടൊപ്പം മെയ് മാസത്തേത് കൂടി നല്‍കുന്നുവെന്നാണ്. വോട്ടര്‍മാരെ സ്വാധീനിക്കാനാണിതെന്നും അദ്ദേഹം പരാതിപ്പെട്ടു.
ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് ഉത്തരവാദിത്വപ്പെട്ട കേന്ദ്രത്തിലേക്ക് പരാതി അയക്കുമ്പോള്‍ വസ്തുതാ പരമായിരിക്കണം. സംസ്ഥാന സര്‍ക്കാര്‍ മെയ് മാസത്തിലെ പെന്ഷന് മുന്‍കൂറായി നല്‍കുന്നില്ല. മാര്‍ച്ചും ഏപ്രിലും കൂടിയാണ് നല്‍കുന്നത്. വിഷുകിറ്റ് വിതരണത്തിനെതിരെ ചെന്നിത്തല ഉന്നയിച്ച ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഭക്ഷ്യകിറ്റ് എന്നത് പുതിയ കാര്യങ്ങള്‍ അല്ലെന്നും മാസങ്ങളായി നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.