വിദേശ പൗരത്വമുള്ളവര്‍ക്ക് ഇന്ത്യയില്‍ മിഷനറി, തബ്‌ലീഗ്, മാധ്യമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമാണെന്ന നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: വിദേശ പൗരത്വമുള്ളവര്‍ക്ക് ഇന്ത്യയില്‍ മിഷനറി, തബ്‌ലീഗ്, മാധ്യമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമാണെന്ന നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ നിയമങ്ങള്‍ 2019ല്‍ പുറത്തിറക്കിയതാണെങ്കിലും അടുത്തിടെ അത് ഏകീകരിക്കുകയും കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു. തബ്ലീഗ് പ്രവര്‍ത്തനങ്ങളടക്കമുള്ളവയ്ക്ക് ഇനി ഫോറിന്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫിസില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടി വരും. ഇന്ത്യയിലെ ഏതെങ്കിലും വിദേശ നയതന്ത്ര ദൗത്യങ്ങളില്‍ പങ്കെടുക്കുന്നതിനോ, വിദേശ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് നടത്തുന്നതിനോ, ഇന്ത്യയിലെ ഏതെങ്കിലും വിദേശ നയതന്ത്ര ദൗത്യങ്ങളില്‍ ജോലി […]

ന്യൂഡല്‍ഹി: വിദേശ പൗരത്വമുള്ളവര്‍ക്ക് ഇന്ത്യയില്‍ മിഷനറി, തബ്‌ലീഗ്, മാധ്യമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമാണെന്ന നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ നിയമങ്ങള്‍ 2019ല്‍ പുറത്തിറക്കിയതാണെങ്കിലും അടുത്തിടെ അത് ഏകീകരിക്കുകയും കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു. തബ്ലീഗ് പ്രവര്‍ത്തനങ്ങളടക്കമുള്ളവയ്ക്ക് ഇനി ഫോറിന്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫിസില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടി വരും.

ഇന്ത്യയിലെ ഏതെങ്കിലും വിദേശ നയതന്ത്ര ദൗത്യങ്ങളില്‍ പങ്കെടുക്കുന്നതിനോ, വിദേശ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് നടത്തുന്നതിനോ, ഇന്ത്യയിലെ ഏതെങ്കിലും വിദേശ നയതന്ത്ര ദൗത്യങ്ങളില്‍ ജോലി ചെയ്യുന്നതിനോ സംരക്ഷിത നിയന്ത്രണ സ്ഥലം സന്ദര്‍ശിക്കുന്നതിനോ വിദേശ പൗരത്വമുള്ളവര്‍ക്ക് പ്രത്യേക അനുമതി വാങ്ങേണ്ടത് ആവശ്യമാണ്.

രാജ്യത്ത് അധിക ദിവസം തങ്ങേണ്ടി വന്നാല്‍ ഫോറിന്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസറില്‍ നിന്നും അനുമതി വാങ്ങണമെന്ന നിബന്ധനയില്‍ ഇളവ് വരുത്തിയിട്ടുമുണ്ട്. എന്നാല്‍ വിവരം എഫ്ആര്‍ഒയോ ഇമെയില്‍ വഴി അറിയിക്കേണ്ടതാണ്. തബ്ലീഗ് പ്രവര്‍ത്തകര്‍, വിദേശ മിഷനറികള്‍ എന്നിവര്‍ രാജ്യത്തിനകത്ത് ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. രാജ്യത്ത് കൊറോണ വൈറസ് വ്യപിച്ച ആദ്യഘട്ടത്തില്‍ ഡെല്‍ഹിയില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Related Articles
Next Story
Share it